വനിതാ സംവരണ വാര്‍ഡില്‍ നാമനിര്‍ദേശ പത്രിക നല്‍കി ബി.ജെ.പി പ്രവര്‍ത്തകന്‍, സൂഷ്മ പരിശോധനയില്‍ പുറത്ത്

 

 

കണ്ണൂർ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിൽ വനിതാ സംവരണ വാര്‍ഡില്‍ നാമനിര്‍ദേശ പത്രിക നല്‍കി ബിജെപി പ്രവര്‍ത്തകന്‍. അഴീക്കോട് പഞ്ചായത്തിലെ ഇരുപതാം വാര്‍ഡായ ചാല്‍ ബീച്ചില്‍ പി.വി രാജീവനാണ് പത്രിക നല്‍കിയത്. പിന്നാലെ വെള്ളിയാഴ്ച നടത്തിയ സൂക്ഷ്മ പരിശോധനയില്‍ റിട്ടേണിംഗ് ഓഫീസറായ സ്വപ്ന മേലൂക്കടവൻ പത്രിക തള്ളുകയായിരുന്നു.

നടുവിൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡായ പോത്തുകുണ്ടിൽ 21 വയസ് തികയാത്ത വനിതയെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. സൂക്ഷ്മപരിശോധനയിൽ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളി. പിന്നാലെ ഡമ്മി സ്ഥാനാര്‍ഥിയെ ഒറിജിനല്‍ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചു