കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: നാടക നടനും കോഴിക്കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പാറപ്പുറത്ത് അനില്‍ കുമാര്‍ കുഴഞ്ഞു വീണു മരിച്ചു. 54 വയസായിരുന്നു. വെള്ളിയാഴ്ച സന്ധ്യയോടെ വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു.

മാവൂര്‍ ഗ്രാമ പഞ്ചായത്തിലെ 11-ാം വാര്‍ഡ് താത്തൂര്‍ പൊയിലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്. ഭാര്യ അമ്പിളി അരീക്കോട്. മക്കള്‍: അളകനന്ദ (ഡല്‍ഹി യൂണിവേഴ്സിറ്റി ബിരുദ വിദ്യാര്‍ത്ഥിനി), ആര്യനന്ദ (സെ്ന്റ് സേവിയോ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി). പിതാവ് പരേതനായ ഭാസ്‌കരന്‍. മാതാവ് പരേതയായ നാരായണി. സഹോദരി ബിന്ദു