ടോക്കണ്‍ ഇല്ലാതെ മദ്യവിതരണം ആരംഭിച്ചു.

ബെവ് ക്യൂ ആപ്പ് തകരാറായതിനെ തുടര്‍ന്നാണിത്.

ബീവറേജസ് കോര്‍പറേഷന്‍ മദ്യവില്‍പ്പന ശാലകളില്‍ ടോക്കണ്‍ ഇല്ലാതെ മദ്യവിതരണം ആരംഭിച്ചു. ബെവ് ക്യൂ ആപ്പ് തകരാറായതിനെ തുടര്‍ന്നാണിത്. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച ഉത്തരിവിറങ്ങി.
കുറച്ച് ദിവസം മുമ്പ് തന്നെ ടോക്കണ്‍ ഇല്ലാതെ മദ്യവില്‍പ്പന നടത്താമെന്ന് ജീവനക്കാര്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവില്ലാതെ ഇത് നല്‍കാനാകില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാര്‍. വിജിലന്‍സ് പിടിയിലായാല്‍ കുറ്റക്കാരാകുമെന്നായിരുന്നു ജീവനക്കാരുടെ മറുപടി
അതിനിടെയാണ് ആപ്പ് തകരാറിലാകുന്നതും ടോക്കണ്‍ ഒഴിവാക്കി വില്‍പ്പന നടത്താന്‍ ഉത്തരവിറക്കിയതും. ബാറുകളില്‍ വില്‍പ്പന കൂടുകയും ബീവറേജസുകളില്‍ വില്‍പ്പന കുറയുന്നതും തീരുമാനത്തിന് പിന്നിലുണ്ടെന്ന് കരുതുന്നു.