സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് സിപിഎം നേതാവിന്റെ ഭീഷണി

തൃശൂര്‍: സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിക്ക് സിപിഎം നേതാവിന്റെ ഭീഷണി. തൃശൂര്‍ കോര്‍പ്പറേഷനിലാണ് സിപിഎം ലോക്കല്‍ നേതാവ് വനിതാ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയത്. വെസ്റ്റ് ഫോര്‍ട്ടില്‍ നോമിനേഷന്‍ കൊടുത്ത സുനന്ദ അന്തോണിയെയും സഹായം ചെയ്ത ശ്രീരഥിനെയുമാണ് ഭീഷണിപ്പെടുത്തിയത്. നിലവില്‍ കൗണ്‍സിലര്‍ കൂടിയാണ് സിപിഎം നേതാവ്. നോമിനേഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ പത്തു ദിവസത്തിനകം പണി തരുമെന്നായിരുന്നു ഭീഷണി. ഇവര്‍ പോലീസില്‍ പരാതി നല്‍കാനിരിക്കുകയാണ്.