സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരെ കേരളത്തിന് പുറത്ത് അന്വേഷണം.

ബിനാമി പേരില്‍ വാങ്ങിയത് 200 ഏക്കറിലധികം ഭൂമി

മുംബൈ:മഹാരാഷ്ട്രയില്‍ ബിനാമി പേരില്‍ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി.
കേരളത്തിലെ രണ്ട് മന്ത്രിമാരാണ് ഇത്തരത്തില്‍ സ്വത്ത് സമ്പാദനം നടത്തിയിരിക്കുന്നത്. 200 എക്കറിലധികം ഭൂമിയാണ് ബിനാമി പേരില്‍ സമ്പാദിച്ചിരിക്കുന്നതെന്നാണ് ആരോപണം. എന്നാല്‍ മന്ത്രിമാര്‍ ആരൊക്കെയാണെന്ന വിവരം നിലവില്‍ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. സിന്ധുദുര്‍ഗ് ജില്ലയിലെ റവന്യു അധികാരികളോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തില്‍ ഇടപാട് സ്ഥിരീകരിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്യും. മഹാരാഷ്ട്രയിലാകും കേസ് രജിസ്റ്റര്‍ ചെയ്യുക.