ശോചനീയമായി അംഗന്‍വാടി കെട്ടിടം

കുട്ടികള്‍ക്ക് ഉപയോഗിക്കാനുള്ള ബാത്ത് റൂം പോലുമിവിടെയില്ല. ശുദ്ധമായ കുടിവെള്ളവും ഇവിടെ കിട്ടുന്നില്ല.

തിരൂര്‍: ചട്ടിക്കല്‍ ഹരിജന്‍ കോളനിയിലെ ഈ സാമൂഹിക ക്ഷേമ ആരോഗ്യ കേന്ദ്രം അവഗണനയില്‍. നഗരസഭയില്‍ വാര്‍ഡ് 36 അന്നാര ചട്ടിക്കല്‍ 31 നമ്പര്‍ അംഗന്‍വാടി 5 വര്‍ഷമായി തീര്‍ത്തും അവഗണക്കപ്പെടുന്നത്.
7 വര്‍ഷം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു 2016 ല്‍ നാട്ടുകാരുടെ കമ്മിറ്റിയും നഗരസഭയും സംയുക്ത മായി ഭൂമി വാങ്ങി നഗരസഭ പുതിയ കെട്ടിടം നിര്‍മ്മാണം നടത്തിയെങ്കിലും മറ്റു സൗകര്യങ്ങളൊന്നും തന്നെ ഇവിടെയില്ല. കുട്ടികള്‍ക്ക് ഉപയോഗിക്കാനുള്ള ബാത്ത് റൂം പോലുമിവിടെയില്ല. കുട്ടികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ഇവിടെ കിട്ടുന്നില്ല. ഈ തെരഞ്ഞെടുപ്പ് കാലത്തെങ്കിലും അധികൃതര്‍ ഇക്കാര്യം കാണുമെന്ന പ്രതീക്ഷയിലാണ് കുരുന്നുകള്‍.