കള്ളപണം പിടികൂടി

അനധികൃതമായി കടത്തി കൊണ്ട് വന്ന 7750000 പിടികൂടി

വാളയാർ: പാലക്കാട് ജില്ലയില്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച സ്‌ക്വാഡിലെ ഇന്‍സ്പെക്ടര്‍ പ്രശോഭിന്റെ നേതൃത്വത്തില്‍ പാലക്കാട് -വാളയാറില്‍ നടത്തിയ വാഹന പരിശോധനയില്‍, രേഖകള്‍ ഇല്ലാതെ അനധികൃതമായി കടത്തി കൊണ്ട് വന്ന 7750000 ( എഴുപത്തി ഏഴു ലക്ഷത്തി അന്‍പതിനായിരം) രൂപയുമായി ചിറ്റൂര്‍ പുങ്കന്‍ പാറയില്‍ സ്വദേശി മനോജ് എന്നയാളെ അറസ്റ്റ് ചെയ്തു.

പണവും പണം കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും  കസബ പോലീസ് സ്റ്റേഷനില്‍ ഏല്പിച്ചു.പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ജയപ്രകാശ് എ, മന്‍സൂര്‍ അലി എസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷൈബു ബി, ജ്ഞാനകുമാര്‍ കെ, അനില്‍കുമാര്‍ ടി എസ്, അഭിലാഷ് കെ,അഷറഫലി എം,എക്‌സൈസ് ഡ്രൈവര്‍ കൃഷ്ണ കുമാര്‍ എ എന്നിവരുമുണ്ടായിരുന്നു.