ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: പൂക്കോയ തങ്ങളെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡ്.
ജ്വല്ലറി തട്ടിപ്പിന് പിന്നില്‍ പൂക്കോയ തങ്ങളാണെന്നാണ് കമറുദ്ദീന്‍ വാദിക്കുന്നത്.
ജ്വല്ലറി നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതി പൂക്കോയ തങ്ങളെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡ്. തങ്ങള്‍ 13 ദിവസമായി ഒളിവിലാണ്. ലുക്ക്ഔട്ട് നോട്ടീസിറക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും പൂക്കോയ തങ്ങളെ പിടിക്കാന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമറുദ്ദീന്‍ എംഎല്‍എക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളില്‍ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങള്‍. കമറുദ്ദീന്‍ അറസ്റ്റിലായതിന് മുമ്പ് തന്നെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.
ജ്വല്ലറി തട്ടിപ്പിന് പിന്നില്‍ പൂക്കോയ തങ്ങളാണെന്നാണ് കമറുദ്ദീന്‍ വാദിക്കുന്നത്. എന്നാല്‍ ഗൂഢാലോചനയില്‍ കമറുദ്ദീനും വ്യക്തമായ പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു.