നടി ലീന ആചാര്യ അന്തരിച്ചു

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന്

 

മുംബൈ: പ്രശസ്ത ടെലിവിഷൻ നടി ലീന ആചാര്യ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷമായി ചികിത്സയിലായിരുന്നു. ദില്ലിയിൽ വച്ചായിരുന്നു അന്ത്യം.

‘ക്ലാസ് ഓഫ് 2020’ എന്ന വെബ് സീരീസിലും ടെലിവിഷൻ ഷോകളായ ‘സേത്ത് ജി’, ‘ആപ് കെ ആനാ സെ’, ‘മൈ ഡാമൻ വൈഫ്’ എന്നി പരിപാടികളാണ് ടെലിവിഷൻ പ്രേക്ഷകരുടെ ഇടയിൽ ലീനയെ പ്രശസ്തയാക്കിയത്. ചികിത്സയുടെ ഒരു ഘട്ടത്തില്‍ ലീന ആചാര്യക്ക് അമ്മ വൃക്ക ദാനം നടത്തിയിരുന്നു.