ബെവ്ക്യൂ ആപ് ഒഴിവാക്കിയിട്ടില്ല.

തിരുവനന്തപുരം:മദ്യവിൽപ്പനയ്ക്ക് ബെവ്ക്യൂ ആപ് ഒഴിവാക്കിയിട്ടില്ലെന്ന് ബിവറേജസ് കോർപ്പറേഷൻ. ആപ്പ് തകരാറിലായതിനാൽ ടോക്കൺ ഒഴിവാക്കാൻ അനുവദിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ബിവറേജസ് കോർപ്പറേഷൻ എം.ഡി. സ്പർജൻകുമാർ പറഞ്ഞു.

ബെവ്ക്യൂ ആപ് തകരാറില്ലാതെ പ്രവർത്തിക്കുന്നുണ്ട്. കെ.എസ്.ബി.സി. ചില്ലറ വിൽപ്പനശാലകൾ, ബാറുകൾ എന്നിവയിൽനിന്ന് ബെവ്ക്യൂ ടോക്കൺവഴിമാത്രമേ മദ്യം നൽകൂ. നിലവിലെ സമ്പ്രദായം തുടരുമെന്നും എം.ഡി. അറിയിച്ചു.