സി പി എം അധികാരം ഉപയോഗിച്ച്‌ യു ഡി എഫ്‌ നേതാക്കളെ രാഷ്ട്രീയമായി വേട്ടയാടുന്നു.

യു ഡി എഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ പള്ളികരയിൽ അഡ്വ.സിദ്ധിഖ്‌ പന്താവൂർ ഉൽഘാടനം ചെയ്യുന്നു

ചങ്ങരംകുളം:നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള വിജിലിൻസ്‌ വകുപ്പ്‌ അന്വേഷിച്ച്‌ തള്ളിയ ആക്ഷേപങ്ങളെ വീണ്ടും അധികാരം ഉപയോഗിച്ച്‌ സി പി എം കള്ള കേസ്സുകൾ എടുത്ത്‌ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് യു ഡി എഫ്‌ നേതാവ്‌ അഡ്വ.സിദ്ധിഖ്‌ പന്താവൂർ പറഞ്ഞു.നന്നംമുക്ക്‌ പഞ്ചായത്തിലെ പള്ളിക്കരയിൽ യു ഡി എഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ ഉൽഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു.

ഉമ്മർ പള്ളിക്കര അധ്യക്ഷം വഹിച്ചു സി എം യൂസഫ്‌ മുഖ്യ പ്രഭാഷണം നടത്തി,യോഗത്തിൽ പി വി നാസർ,കെ സി അലി,ഏ വി അഹമ്മദ്‌ എന്നിവർ സംസാരിച്ചു