മകളെ പീഡിപ്പിച്ച 19കാരന്‍റെ ജനനേന്ദ്രിയം തകർത്ത് കൊലപ്പെടുത്തി

സൂറത്ത്: അഞ്ചുവയസുകാരിയായ മകളെ ക്രൂരമായി പീഡിപ്പിച്ച യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി കുട്ടിയുടെ പിതാവ്. ഗുജറാത്ത് ബറൂച്ച് സ്വദേശിയായ 19കാരനായ ലാലു രാജു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സ്വകാര്യഭാഗത്ത് തുടർച്ചയായേറ്റ മർദ്ദനമാണ് മരണകാരണമെന്നാണ് സൂചന. ഇയാളുടെ ജനനന്ദ്രിയം തകർന്ന നിലയിലായിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വീടിന് പുറത്തു കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് അയൽവാസി കൂടിയായ ലാലു രാജു കൂട്ടിക്കൊണ്ടു പോയത്. തുടർന്ന് സമീപത്തെ ഒരു പൊതു ശൗചാലയത്തിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. ഇവിടെ നിന്നും കുട്ടി കരഞ്ഞു കൊണ്ടിറങ്ങി വരുന്നതും രാജു പിറകെ വരുന്നതും രാജുവിന്‍റെ അമ്മയുടെ ശ്രദ്ധയിലാണ് പെട്ടത്. ഇവർ കുട്ടിയെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോൾ സ്വകാര്യഭാഗങ്ങളിൽ നിന്നും രക്തസ്രാവം ഉണ്ടാകുന്നതായി കണ്ടു. ഇതോടെ ഇവർക്ക് കാര്യം മനസിലാവുകയും ചെയ്തു.