പ്ലസ് വണ്‍ പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ചു

സ്‌കോള് കേരള മുഖേനയുളള 2020-22 ബാച്ച് ഒന്നാം വര്ഷ ഹയര് സെക്കന്ഡറി കോഴ്‌സുകളുടെ പ്രവേശന തീയതികള് ദീര്ഘിപ്പിച്ചു. പിഴയില്ലാതെ ഈ മാസം 30 വരെയും 60 രൂപ പിഴയോടെ ഡിസംബര് 12 വരെയും ഫീസടച്ച് രജിസ്റ്റര് ചെയ്യാം. ഓണ് ലൈന് രജിസ്േട്രഷനും മാര്ഗ നിര്ദേശങ്ങള്ക്കും www.scolekerala.org എന്ന വെബ്‌സൈറ്റ് സന്ദര്ശിക്കാം. ഓണ്ലൈന് രജിസ്‌ട്രേഷന് നടത്തിയ ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം എക്‌സിക്യൂട്ടീവ് ഡയറക്ടര് , സ്‌കോള് കേരള വിദ്യാഭവന്, പൂജപ്പുര പി.ഒ, തിരുവനന്തപുരം 12 എന്ന വിലാസത്തില് സ്പീഡ്/ രജിസ്റ്റേര്ഡ് തപാല് മാര്ഗം അയക്കണം. ഫോണ്: 0471 2342950, 2342271, 2342369.