മൽസ്യബന്ധനത്തിനിടയിൽ ബോട്ട് മറിഞ്ഞു.

ചാ​വ​ക്കാ​ട്: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ട​യി​ല്‍ ചാവക്കാട് അ​ഴി​മു​ഖ​ത്ത് വ​ള്ളം മ​റി​ഞ്ഞ് തി​ര​യി​ല്‍​പ്പെ​ട്ട മൂ​ന്നു​പേ​ര്‍ ര​ക്ഷ​പ്പെ​ട്ടു. ക​ട​പ്പു​റം ഒ​ളാ​ട്ട് വി​നോ​ദി​ന്‍റെ ഉ​ട​മ​യി​ലു​ള്ള വ​ള്ള​മാ​ണു മ​ററിഞ്ഞ​ത്. വ​ള്ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഉ​ട​മ വി​നോ​ദ്, ഒ​ളാ​ട്ട് ഷാ​നു, തേ​ര്‍ ഉ​ദ​യ​ന്‍ എ​ന്നി​വ​രെ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യി​രു​ന്ന മ​റ്റു ര​ണ്ട് വ​ള്ള​ക്കാ​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി. വ​ള്ള​ത്തി​നും എ​ന്‍​ജി​നും കേ​ടു​പ​റ്റി. 75,000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടായതായി ഉടമകൾ പറഞ്ഞു