Fincat

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കാനുള്ള നടപടികള്‍ ആരംഭിച്ചു

മലപ്പുറം: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കാനുള്ള പ്രാഥമിക നടപടികള്‍ക്ക് തുടക്കമായി. ബന്ധപ്പെട്ട വരണാധികാരികളുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കുന്നതോടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടേയും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടേയും ചിഹ്നം സംബന്ധിച്ച് വ്യക്തത വരും.

1 st paragraph

94 ഗ്രാമപഞ്ചായത്തുകള്‍, 12 നഗരസഭകള്‍, 15 ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് മത്സരരംഗത്ത് അവശേഷിക്കുന്നവര്‍ക്ക് നിയമപരമായി ആവശ്യപ്പെട്ട ചിഹ്നങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് അനുവദിക്കുന്നത്. ഇന്ന് (നവംബര്‍ 23) ഉച്ചയ്ക്ക് മൂന്ന് മണിക്ക് മത്സരചിത്രം തെളിയുന്നതോടെ ചിഹ്നം അനുവദിക്കുന്നതിനുള്ള അവസാനഘട്ട നടപടികള്‍ വരണാധികാരികളുടെ നേതൃത്വത്തില്‍ നടക്കും. ഇതിനുശേഷമായിരിക്കും തെരഞ്ഞെടുപ്പ് ചിഹ്നം സംബന്ധിച്ചുള്ള അന്തിമ പട്ടിക പുറത്തിറക്കുക.