സ്വര്‍ണവിലയില്‍ മാറ്റമില്ല

38,880 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 37,680 രൂപയാണ് ഇന്ന് പവന് വില. ഗ്രാമിന് 4710 രൂപയാണ് വില. കഴിഞ്ഞ മൂന്ന് ദിവസമാണ് ഈ വിലയിലാണ് വ്യാപാരം നടക്കുന്നത്.

38,880 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. നവംബര്‍ ഒമ്പതിനാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. നവംബര്‍ 20നാണ് ഏറ്റവും കുറഞ്ഞ വിലയില്‍ വ്യാപാരം നടന്നത്. 37.520 രൂപക്കാണ് അന്ന് വ്യാപാരം നടന്നത്.

കോവിഡ് പ്രതിസന്ധി മറികടക്കാതെ സ്വര്‍ണവിലയില്‍ സ്ഥിരത കൈവരിക്കാനാവില്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.