സിപിഎം പ്രവര്‍ത്തകനെതിരേ നല്‍കിയ കേസ് പിന്‍വലിക്കുമെന്ന് യൂത്ത് ലീഗ്

കമറുച്ചക്കും ഇബ്രാഹിം കുഞ്ഞിനും ഒരേ സെല്‍ അനുവദിക്കണമെന്നാവശ്യപ്പെടുന്ന പ്ലക്കാഡ് പി കെ ഫിറോസ് പിടിച്ചുനില്‍ക്കുന്ന ഒരു ചിത്രം വ്യാജമായി നിര്‍മിച്ചാണ് തിലകന്‍ പോസ്റ്റ് ഇട്ടത്.

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകനെതിരേ നല്‍കിയ കേസ് പിന്‍വലിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്.

യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെ അപമാനിച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ വ്യാജ ചിത്രം പോസ്റ്റ് ചെയ്ത എ കെ തിലകനെതിരേയാണ് മുസ്ലിം ലീഗ് നാട്ടിക നിയോജകമണ്ഡലം സെക്രട്ടറി പി എ ഫഹദ് റഹ്മാന്‍ വലപ്പാട് പോലിസില്‍ പരാതി നല്‍കിയത്. കേരള പോലിസ് ആക്റ്റ് 118 എ അനുസരിച്ചായിരുന്നു പരാതി. കമറുച്ചക്കും ഇബ്രാഹിം കുഞ്ഞിനും ഒരേ സെല്‍ അനുവദിക്കണമെന്നാവശ്യപ്പെടുന്ന പ്ലക്കാഡ് പി കെ ഫിറോസ് പിടിച്ചുനില്‍ക്കുന്ന ഒരു ചിത്രം വ്യാജമായി നിര്‍മിച്ചാണ് തിലകന്‍ പോസ്റ്റ് ഇട്ടത്. ഇതിനെതിരേയാണ് പരാതി.