മതം മാറ്റം വ്യക്തി സ്വാതന്ത്ര്യം; തിരിച്ചടിയേറ്റത് യോഗിക്ക്
സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതിയിരിക്കെ രണ്ട് മത വിഭാഗത്തില്‍പ്പെട്ടവര്‍ ഒരുമിച്ച് ജീവിക്കുന്നതില്‍ എന്ത് കുറ്റമാണുള്ളതെന്നും കോടതി നീരീക്ഷിച്ചു.
ലൗ ജിഹാദ് വിഷയത്തില്‍ സംഘ്പരിവാറിന് തിരിച്ചടി. നിയമ നിര്‍മ്മാണത്തിനെതിരെ അലഹബാദ് ഹൈക്കോടതി. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ ആര്‍ക്കൊപ്പം ജീവിക്കണം എന്നത് മതത്തിനപ്പുറം വ്യക്തി സ്വാതന്ത്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്ന് കോടതി വ്യക്തമാക്കി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ലൗ ജിഹാദ് നിയമ നിര്‍മ്മാണത്തിനെതിരെയാണ് ഹൈക്കോടതി പരാമര്‍ശം.
ജസ്റ്റീസ് പങ്കജ് നഖ്വി, വിവേക് അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നതിനിടയില്‍ പരാമര്‍ശം നടത്തിയത്. സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതിയിരിക്കെ രണ്ട് മത വിഭാഗത്തില്‍പ്പെട്ടവര്‍ ഒരുമിച്ച് ജീവിക്കുന്നതില്‍ എന്ത് കുറ്റമാണുള്ളതെന്നും കോടതി നീരീക്ഷിച്ചു. വിവാഹത്തിനായുള്ള മതപരിവര്‍ത്തനം ശരിയല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
ഉത്തര്‍പ്രദേശിന് പുറമേ മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളും ലൗജിഹാദ് നിയമ നിര്‍മ്മാണം നടത്തി നിരോദ്ധിക്കണമെന്ന വാദം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഒരാളുടെ ജീവിത പങ്കാളി ആരായിരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം തികച്ചും വ്യക്തിപരമായ തീരുമാനമാണ്. അത് ഒരാളുടെ മൗലീകാവശത്തില്‍ ഉള്‍പ്പെടുന്ന കാര്യമാണെന്നും കോടതി നിരീക്ഷിച്ചു.