വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് 24-ന് തൃശ്ശൂര്‍ ടൗണ്‍ഹാളില്‍

ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍, അംഗങ്ങളായ അഡ്വ.എം.എസ്.താര, ഇ.എം.രാധ, അഡ്വ.ഷിജി ശിവജി, ഡോ. ഷാഹിദാ കമാല്‍, ഡയറക്ടര്‍ വി.യു.കുര്യാക്കോസ് എന്നിവര്‍ പരാതികള്‍ കേള്‍ക്കും.

കേരള വനിതാ കമ്മിഷന്റെ തൃശ്ശൂര്‍ ജില്ലയിലെ മെഗാ അദാലത്ത് 24-ന് രാവിലെ പത്ത് മുതല്‍ തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. കമ്മിഷനില്‍ ലഭിച്ച ജില്ലയിലെ 55 പരാതികളാണ് പരിഗണിക്കുന്നത്. അദാലത്തിന്റെ വിവരം പരാതിക്കാരെയും എതിര്‍ കക്ഷികളെയും മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍, അംഗങ്ങളായ അഡ്വ.എം.എസ്.താര, ഇ.എം.രാധ, അഡ്വ.ഷിജി ശിവജി, ഡോ. ഷാഹിദാ കമാല്‍, ഡയറക്ടര്‍ വി.യു.കുര്യാക്കോസ് എന്നിവര്‍ പരാതികള്‍ കേള്‍ക്കും.


പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അദാലത്ത് സംഘടിപ്പിക്കുക. പരാതിക്കാരെയും എതിര്‍കക്ഷികളെയും മാത്രമേ അദാലത്ത് നടക്കുന്ന ഹാളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കുട്ടികളെയും പ്രത്യേകിച്ച്, പത്ത് വയസ്സിനു താഴെയുള്ളവര്‍, മുതിര്‍ന്ന പൗരന്‍മാര്‍, രോഗമുള്ളവര്‍ എന്നിവരെ കൂടെക്കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണം. അദാലത്തിനെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.
കോവിഡ് സാഹചര്യത്തില്‍ കമ്മിഷന്‍ ഓണ്‍ലൈന്‍ അദാലത്തുകള്‍ സംഘടിപ്പിച്ചിരുന്നുവെങ്കിലും എട്ട് മാസത്തെ ഇടവേളയ്ക്കുശേഷം ഈ മാസം 18 -നാണ് നേരിട്ടുള്ള അദാലത്ത് പുനരാരംഭിച്ചത്.