നാട്ടുകാർ വനപാലകരെ തടഞ്ഞുവെച്ചു.

ബത്തേരി: വയനാട് ബത്തേരി തൃശ്ശിലേരി അടുമാരി വന്യമൃഗ ഭീതിയിൽ നാട്ടുകാർ വനപാലകരെ തടഞ്ഞുവെച്ചു. കഴിഞ്ഞ രണ്ട് ദിവസമായി അടുമാരി , അനന്തോത്ത് എന്നീ ഭാഗങ്ങളിൽ കടുവ തമ്പടിച്ച് ഭീതി പരത്തുന്നതായി നാട്ടുകാർ പറയുന്നു. ഈ പ്രദേശത്ത് ആടിനെയും വളർത്തു നായയെയും കടിച്ചു കൊന്നു. കടുവയെ പിടികൂടണമെന്നാവിശ്യപെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. ഇതിൻ്റെ ഭാഗമായാണ് നാട്ടുകാർ വനം ഉദ്യോഗസ്ഥരെ അടുമാരിയിൽ ഇന്ന് രാവിലെ തടഞ്ഞ് വെച്ചത്.