ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി എണ്‍പത്തൊമ്പത് ലക്ഷം കടന്നു.

മരണസംഖ്യ 1,33,227 ആയി.4,40,962 പേരാണ് ചികിത്സയിലുള്ളത്. 85,21,617 പേര്‍ രോഗമുക്തരായി.

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി എണ്‍പത്തൊമ്പത് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 4,85,716 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,89,67,229 ആയി ഉയര്‍ന്നു. ഇതോടൊപ്പം മരണസംഖ്യയും കുതിച്ചുയരുകയാണ്. 13,93,192 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്.

കഴിഞ്ഞ 24 മണിക്കൂറില്‍ 7,082 പേര്‍ രോഗം ബാധിച്ച് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 4,07,55,333 ആയി. അമേരിക്ക,ഇന്ത്യ,ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. 1,35,593 പുതിയ കേസുകളാണ് രാജ്യത്ത് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം പിന്നിട്ടു.2,62,694 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 74,52,538 ആയി.

 

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 45,209 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം തൊണ്ണൂറ്റിയൊന്ന് ലക്ഷത്തോട് അടുത്തു. ആകെ മരണസംഖ്യ 1,33,227 ആയി.4,40,962 പേരാണ് ചികിത്സയിലുള്ളത്. 85,21,617 പേര്‍ രോഗമുക്തരായി. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ ഇതുവരെ 60 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,69,197 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 54,32,505 ആയി ഉയര്‍ന്നു. തൊട്ടു പിന്നില്‍ ഫ്രാന്‍സില്‍ 21,44,660 പേര്‍ക്കും, റഷ്യയില്‍ 21,14,502 പേര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചു.