അല്‍ ബുഷ്‌റാ ‘ അറബിക് മാസിക പ്രകാശനം ചെയ്തു

മലപ്പുറം: ‘ഇമാം’ (റിട്ടയേര്‍ഡ് അറബിക്ക് ടീച്ചേര്‍സ് ഫെഡറേഷന്‍ (ആര്‍.എ.ടി.എഫ്) സംസ്ഥാന സമിതിയുടെ കീഴില്‍ പുന: പ്രസിദ്ധീകരച്ച ‘അല്‍ ബുശ്‌റ ‘ അറബിക്ക് മാസികയുടെ പ്രകാശന കര്‍മ്മം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അബ്ദുസ്സമദ് പൂക്കോട്ടൂരിന് ആദ്യ പ്രതിനല്‍കി ക്കൊണ്ട് നിര്‍വ്വഹിച്ചു. പ്രകാശനച്ചടങ്ങില്‍ ‘ഇമാം ‘ സംസ്ഥാന ജനറല്‍ സെക്രടറിയും അല്‍ബുഷ്‌റ മാനേജിംഗ് എഡിറ്ററുമായ സി.എച്ച്.

അല്‍ ബുശ്‌റാ അറബിക് മാഗസിന്‍ പ്രകാശനം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ അബ്ദുസ്സമദ് പൂക്കോട്ടൂരിന് നല്‍കി നിര്‍വഹിക്കുന്നു

ഹംസ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. അസോസിയേറ്റ് എഡിറ്റര്‍ ഷാഹുല്‍ ഹമീദ് മേല്‍ മുറി സബ് എഡിറ്റര്‍ പി.ഫൈസല്‍ ഫാറൂഖി, വി.പി.അബ്ദുല്‍ അസീസ്, കെ. ഇബ്രാഹിം, തുടങ്ങിയ വര്‍ സംബന്ധിച്ചു. എഡിറ്റര്‍ സി.ടി.കുഞ്ഞയമു മാ സ്റ്റര്‍സ്വാഗതവും, എക്‌സിക്യൂട്ടിവ് എഡിറ്റര്‍ പി.കെ.ഷാക്കിര്‍നന്ദിയും പറഞ്ഞു.