ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകർ രജിസ്റ്റര്‍ ചെയ്യണം.

കേരള ഫാം ഫ്രെഷ് ഫ്രൂട്ട്‌സ് & വെജിറ്റബിള്‍സ് എന്ന പേരില്‍ 16 ഇനം കാര്‍ഷിക വിളകള്‍ക്ക് അടിസ്ഥാന വില പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ www.aims.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് കാര്‍ഷിക ഇന്‍ഷൂറന്‍സ് എടുക്കാതെ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ പി.ടി ഗീത അറിയിച്ചു.