കോവിഡ് നിയന്ത്രണത്തില്‍ ജില്ലയില്‍ ജാഗ്രത കുറവ്.ലോഹ്യ വിചാരവേദി

മലപ്പുറം : ജില്ലയില്‍ ദിനംപ്രതി കോവിഡ് രോഗികള്‍ കൂടിക്കൊണ്ടിരിക്കുന്നു കോവിഡ് നിയന്ത്രണം ഉണ്ടെങ്കിലും ഇത് നിയന്ത്രിക്കുവാന്‍ ജില്ലാ ഭരണകൂടം പരാജയപ്പെടുന്നു കല്യാണം,മരണം

മാര്‍ക്കറ്റുകള്‍, കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, അക്ഷയ കേന്ദ്രങ്ങളിലും, നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നില്ല തിരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണം. ജില്ലയില്‍ ജനസംഖ്യ അനുപ ദമനുസരിച്ച് കോവിഡ് ടെസ്റ്റുകള്‍ കൂട്ടുന്നതിനും മഞ്ചേരി മെഡിക്കല്‍ കോളേജ് ഇതര ചികിത്സയ്ക്കു തുറന്നുകൊടുത്തു ജില്ലയില്‍ പ്രത്യേകമായി കോവിഡ് ആശുപത്രി തുടങ്ങിയാല്‍ മറ്റു ആശുപത്രിയില്‍ നിന്നും കോവിഡ് രോഗികളെ ഒഴിവാക്കാന്‍ കഴിയും ഇതുമൂലം ജില്ലയില്‍ രോഗം നിയന്ത്രിക്കാന്‍ കഴിയും എന്നും ജില്ല ഭരണകൂടം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ലോഹ്യ വിചാരവേദി കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സി ടി രാജു, ശരീഫ് പാറക്കല്‍, കെഎം ജയശങ്കര്‍. അലവി ചുങ്കത്ത്, പി കെ ഗോപാലകൃഷ്ണന്‍, ഈ മുഹമ്മദ്, ഹാരിസ് ബാബു, നജീദ് ബാബു, പി സി അബ്ദുള്ള, പി സി സൂരജ്, കാര്‍ത്തിക് സി ടി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു