സ്വർണ്ണത്തിന് വിലയിടിവ് തുടരുന്നു
കൊച്ചി: തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തുന്ന സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. പവന് 480 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 36,480 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ഗ്രാമിന് 60 രൂപ കുറഞ്ഞ് 4560ല്‍ എത്തി. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നലെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. പവന് 720 രൂപയാണ് കുറഞ്ഞത്. തുടര്‍ന്ന് ഇന്ന് ഇടിവ് രേഖപ്പെടുത്തിയതോടെ രണ്ടു ദിവസത്തിനിടെ സ്വര്‍ണവിലയിലുണ്ടായ കുറവ് ആയിരം കടന്നിരിക്കുകയാണ്. തുടര്‍ച്ചയായി ഇടിവു നേരിട്ട സ്വര്‍ണ വില ശനിയാഴ്ച വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇതിനു ശേഷം നാലു ദിവസം മാറ്റമില്ലാതെ തുടര്‍ന്നു. നവംബര്‍ 9ന് 38,880 രൂപയില്‍ എത്തി സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസം ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.