യു സി എൽ ഫുട്ബോൾ മേളയ്ക്ക് വ്യാഴാഴ്ച തുടക്കമാകും

ദ​മ്മാം: അ​ൽ​ഖോ​ബാ​ർ യു​നൈ​റ്റ​ഡ് ഫു​ട്​​ബാ​ൾ ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന യു.​സി.​എ​ൽ ഫു​ട്​​ബാ​ൾ മേ​ള​ക്ക് വ്യാ​ഴാ​ഴ്ച്ച ദ​ഹ്റാ​ൻ ദോ​ഹ സ്​​റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​വും. ക്ലബ്ബിന്റെ ക​ളി​ക്കാ​രെ നാ​ലു ഗ്രൂ​പ്പു​ക​ളാ​ക്കി തി​രി​ച്ചു​ള്ള മ​ത്സ​ര​മാ​ണ് ന​ട​ക്കു​ക.ടൂ​ർ​ണ​മെൻറി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളു​ടെ ജ​ഴ്​​സി പ്ര​കാ​ശ​നം ഖോ​ബാ​ർ വെ​ൽ​കം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സു​ബൈ​ർ ഉ​ദി​നൂ​ർ, സ​ത്താ​ർ മ​ക്ക​ര​പ്പ​റ​മ്പ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. ഡി​ഫ പ്ര​സി​ഡ​ൻ​റ്​ മു​ജീ​ബ് ക​ള​ത്തി​ൽ, നൗ​ഷാ​ദ് അ​ല​ന​ല്ലൂ​ർ, ശ​രീ​ഫ് മാ​ണൂ​ർ, റ​ഷീ​ദ് മാ​ന​മാ​രി, റ​ഹീം അ​ല​ന​ല്ലൂ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ക​ളി​ക്കാ​രെ അ​മി​ഗോ​സ്, അ​വ​ഞ്ചേ​ഴ്‌​സ്, പ്രോ​സ്, സ​ബോ​ട്ടേ​ജ് എ​ന്നീ പേ​രു​ക​ളി​ൽ ടീ​മു​ക​ളാ​യി തി​രി​ച്ചാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​രു മാ​സ​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള​യു​ടെ കി​ക്കോ​ഫ് വ്യാ​ഴാ​ഴ്​​ച രാ​ത്രി 10ന്​ ​അ​ജ്‌​യാ​ൽ ഫു​ട്​​ബാ​ൾ അ​ക്കാ​ദ​മി​യു​ടെ കോ​ച്ച് മം​ദൂ​ഹ് സാ​ലി​ഹ് ബ​സാ​രി​ഹ് (അ​ൽ​ഹി​ലാ​ൽ ക്ല​ബ്) നി​ർ​വ​ഹി​ക്കും.