കാറും ട്രക്കും കൂട്ടിയിടിച്ച് സുഹൃത്തുക്കളായ രണ്ടു പേർ മരണപ്പെട്ടു

ഇടിയുടെ ആഘാതത്തിൽ യുവാക്കൾ സഞ്ചരിച്ച കാർ രണ്ടായി പിളർന്നു.

അബൂദബി: അബൂദബിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച്​ അയൽവാസികളും സുഹൃത്തുക്കളുമായ കണ്ണൂർ സ്വദേശികൾ മരിച്ചു. കണ്ണൂർ പിണറായി സ്വദേശി വലിയപറമ്പത്ത് റഹീമിന്റെ മകൻ റഫിനീദ് (29), അഞ്ചരക്കണ്ടി സ്വദേശി കണ്ണോത്ത് കാസിമിന്റെ മകൻ റാഷിദ് നടുക്കണ്ടി (28) എന്നിവരാണ് മരിച്ചത്.

അൽഐൻ-അബൂദബി റോഡിനു സമാന്തരമായുള്ള റോഡിൽ വെള്ളിയാഴ്​ച പുലർച്ചെ നാലിനാണ്​ അപകടം. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ സഞ്ചരിച്ച കാർ രണ്ടായി പിളർന്നു.