കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി

കര്‍ഷകരുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍.

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. അതേ സമയം നടത്തുന്ന കര്‍ഷകരുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു കര്‍ഷക സംഘടനകളെ ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ എപ്പോഴും തയാറാണ്. അടുത്ത ഘട്ട ചര്‍ച്ചയ്ക്കായി ഡിസംബര്‍ മൂന്നിന് കര്‍ഷക സംഘടനകളെ ക്ഷണിക്കുകയാണ്. കൊവിന്റെയും ശൈത്യത്തിന്റെയും പശ്ചാത്തലത്തില്‍ സമരം പിന്‍വലിക്കാന്‍ തയാറാകണമെന്നും അദ്ദേഹം കര്‍ഷക സംഘടനകളോട് ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് ഡല്‍ഹിയിലേക്ക് കടക്കാന്‍ പോലിസ് അനുമതി നല്‍കിയതിനു പിന്നാലെയാണ് ചര്‍ച്ചയ്ക്കു തയാറാണെന്ന് മന്ത്രി അറിയിച്ചിരിക്കുന്നത്.

ഇന്നലെ പഞ്ചാബില്‍ നിന്നും പുറപ്പെട്ട കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുകയാണ്. വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയിലാണ് പ്രതിഷേധക്കാര്‍ക്ക് ഡല്‍ഹിയിലേക്ക് കടക്കാന്‍ അനുമതി ലഭിച്ചത്.

ന്യൂഡല്‍ഹിയിലേക്കുള്ള മാര്‍ച്ചിനെച്ചൊല്ലി രണ്ടാം ദിവസത്തെ ഏറ്റുമുട്ടലില്‍ പോലിസ് കണ്ണീര്‍ വാതകവും ജലപീരങ്കികളും പ്രയോഗിക്കുന്നത് തുടരുകയാണ്. തലസ്ഥാനത്തേക്ക് വിവിധ പ്രവേശന സ്ഥലങ്ങളില്‍ നൂറുകണക്കിന് പോലിസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.