എല്‍. ഡി. എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അന്തരിച്ചു

തൃശൂര്‍ കോര്‍പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവും പുല്ലഴി ഡിവിഷന്‍ എല്‍. ഡി. എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയുമായിരുന്ന അഡ്വ. എം.കെ മുകുന്ദന്‍ അന്തരിച്ചു.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആഴ്ചകളായി ചികിത്സയിലായിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നുവെങ്കിലും അസുഖത്തെ തുടര്‍ന്ന് കാര്യമായി പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല.