യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി.

മലപ്പുറം: മലപ്പുറം നഗരസഭയുടെ സമഗ്ര വികസനവും എല്ലാ വിഭാഗം ജനങ്ങളുടെയും പുരോഗതി ലക്ഷ്യമിട്ടുള്ള യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി.

ജില്ലാ ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുൻമന്ത്രി എപി അനിൽ കുമാറിന് കോപ്പി നൽകി പ്രകാശനം ചെയ്തു.

രാജ്യത്തെ മികച്ച രണ്ടാമത്തെ നഗരസഭക്കുള്ള കേന്ദ്ര സർക്കാറിന്റെ സ്വഛത എക്സലൻസ് അവാർഡും , സംസ്ഥാന സർക്കാറിന്റെ സ്വരാജ് ട്രോഫിയും മലപുറത്തിന് ലഭിച്ചത് ഭരണ മികവ് കൊണ്ടാണെന്ന് തങ്ങൾ പറഞ്ഞു.

യുഡിഎഫ് ചെയർമാൻ ഉപ്പൂടൻ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.

പി ഉബൈദുള്ള എം എൽ എ, വിമുസ്തഫ, പെരുമ്പള്ളി സൈദ്, പി പി കുഞ്ഞാൻ, മണ്ണിശ്ശേരി മുസ്തഫ, ബഷീർ മച്ചിങ്ങൽ, പി കെ ബാവ, പി കെ ഹക്കീം, മങ്കര ത്തൊടി മമ്മു, സമീർ കപ്പൂർ, അഡ്വ. അരുൺ ഷമീം,

പി എം ജാഫർ, സി പി സാദിഖലി, സുബൈർ മൂഴിക്കൽ , സുഹൈൽ സഹദ്, സൽമാൻ പാണക്കാട്, പങ്കെടുത്തു.

കൺവീനർ മന്നയിൽ അബൂബക്കർ സ്വാഗതവും

ട്രഷറർ ഹാരിസ് ആമിയൻ നന്ദിയും പറഞ്ഞു.

പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.

കോട്ടപ്പടി മാർക്കറ്റ് കോംപ്ലക്സ് പൂർത്തീകരണം, നാബ്രാണി തടയണ നിർമ്മാണം പൂർത്തീകരിച്ച് 24 X 7 കുടിവെളള വിതരണം,

നഗരത്തിൽ പുതിയ ബസ് സ്റ്റാന്റ്, മലപ്പുറത്ത് ലൈറ്റ് മെട്രോ ആരംഭിക്കാൻ നടപടി, വീട്ടില്ലാത്ത എല്ലാ കുടുംബങ്ങൾക്കും വീട് വെയ്ക്കാൻ സ്ഥലം,

മുഴുവൻ ഭവന രഹിതർക്കും വീട്,

പരിസ്ഥിതി സൗഹൃദ നഗരസഭയിക്കും,

ഗ്രീൻ പ്രോട്ടോക്കാൾ കൂടുതൽ ശക്തമാക്കും, യുവതീ, യുവാക്കൾക്ക് ജോലി ലഭ്യമാക്കാൻ സ്റ്റാർട്ട് അപ്പ് പദ്ധതികൾ, ബൃഹത്തായ ആധുനിക നഗരവൽക്കരണ പദ്ധതികൾ, മലിനികരണ നിയന്ത്രണത്തിന്റെ ഭാഗമായി മലപ്പുറം, കോട്ടപ്പടി മറ്റു പ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സൈക്കിൾ പോയിന്റുകൾ,

നഗരത്തിൽ വിനോദത്തിനും വിശ്രമത്തിനുമായി ടൗൺ സെന്റർ, എല്ലാ പൊതുസ്ഥലങ്ങളും ഭിന്നശേഷി സൗഹൃദമാക്കും. കുടുംബശ്രീ മുഖേന വരുമാന വർധനവിനായി ചെറുകിട സംരംഭങ്ങൾ,

വനിതകൾക്കായി വസ്ത്രം, ചെരുപ്പ്, കുട, എൽ ഇ ഡി ബൾബ് നിർമ്മാണ യൂണിറ്റ് ,

ശീതീക്ഷിച്ച കാർഷിക വിപണന കേന്ദ്രം, മലപുറത്ത് ആഴ്ച ചന്ത,

ആലിയ പറമ്പ് ജലസംഭരണി ശേഷി വർധിപ്പിക്കും.,

മുണ്ടു പറമ്പിനും കാളമ്പാടിക്കുമിടയിൽ കടലുണ്ടിപുഴയിൽ സ്ഥിരം തടയണ , വലിയ തോടിൽ വിവിധ ഭാഗങ്ങള ചെക്ക് ഡാമുകൾ ,

മുഴുവൻ അംഗൻവാടികൾക്കും സ്വന്തം കെട്ടിടം, അംഗൻവാടികൾ കേന്ദ്രീകരിച്ച വായന കൂട്ടായ്മകൾ, വാർഡ് തലങ്ങളിൽ പകൽ വീടുകൾ,

അധികാരിത്തൊടി യുപി അന്താരാഷ്ട്ര നിലവാരത്തിലേക്ക്, കോൽമണ്ണ, വലിയാട്ടപ്പടി എൽപി സ്ക്കൂളുകൾക്ക് സ്വന്തം കെട്ടിടം, അഭ്യസ്ത വിദ്യരായ കുട്ടികൾക്ക് എംപ്ലോയി ഡാറ്റാ ബാങ്ക്,

കിഴക്കേത്തല – വലിയങ്ങാടി , കിഴക്കേത്തല – മച്ചിങ്ങൽ, മുണ്ടുപറമ്പ – കാവുങ്ങൽ ബൈപ്പാസ് റോഡ് സൗന്ദര്യവൽക്കരണം ,

വിവിധ ഭാഗങ്ങളിൽ ഉദ്യാന പാതകൾ, ഹാജിയാർ പ്പള്ളി – കോൽമണ്ണ പുഴയോര പാർക്ക്, വലിയ തോടിന് സമാന്തരമായി നടപ്പാത, സൈക്കിളിംഗ് ട്രാക്ക്,

മേൽ മുറിയിൽ ഹെൽത്ത് സെന്റർ, സ്തനാർബുദ പരിശോധനക്കായി താലൂക്കാശുപത്രിയിൽ മാമോഗ്രാം സംവിധാനo ,

കിഡ്നി, ക്യാൻസർ രോഗികൾക്ക് സൗജന്യമായി മരുന്ന്,

കുട്ടികൾക്ക് ഫുട്ബാൾ അക്കാദമി, പ്രധാന കേന്ദ്രങ്ങളിൽ ഓപ്പൺ ജിം,

എല്ലാ വാർഡിലുo ഐറിഷ് മോഡൽ റോഡ്, എല്ലാ എസ് സി കുടുംബങൾക്കും വീട് ,

എല്ലാ വീട്ടുകാർക്കും സൗജന്യമായി ഉറവിട മാലിന്യ സംസ്കരണ സാമഗ്രികൾ നൽകും,

പ്രവാസികൾക്കായി വ്യവസായ യൂണിറ്റ്,

വർഷത്തിൽ പ്രവാസി സംഗമം,

എല്ലാ വാർഡിലും എൽ ഇ ഡി തെരുവ് വിളക്കുകൾ,

വിദ്യാർത്ഥിനികൾക്കായി സ്റ്റുഡൻസ് ഒൺലി ബസ് .