ജോലിയുള്ള പെൺകുട്ടികളെ വശീകരിച്ച് സ്വർണ്ണം തട്ടുന്ന മണവാളനെ പോലീസ് പിടികൂടി
മലപ്പുറം: നിര്‍ധനരായ വീടുകളില്‍ നിന്നും ജോലിക്ക് പോകുന്ന പെണ്‍കുട്ടികളുടെ വീടുകളില്‍ ചെന്ന് വിവാഹ ആലോചന നടത്തി പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് മുങ്ങുന്ന മേലാറ്റൂര്‍ സ്വദേശി മണവാളന്‍ റിയാസ് എന്ന മുഹമ്മദ് റിയാസ് പെരിന്തല്‍മണ്ണയില്‍ അറസ്റ്റില്‍. അരക്കുപറമ്പ്, കുന്നപ്പള്ളി സ്വദേശിനികളായ രണ്ട് പെണ്‍കുട്ടികളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വിവാഹം ആലോചിച്ചശേഷം മൊബൈല്‍ ഫോണിലൂടെ സംസാരിച്ചു കൂടുതല്‍ അടുത്ത് ഇടപഴകി ആഭരണം മാറ്റി പുതിയ ഫാഷന്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പെരിന്തല്‍മണ്ണ ടൗണിലേക്ക് സ്ത്രീകളെ വരുത്തി ആഭരണങ്ങളുമായി മുങ്ങുകയാണ് രീതിയെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തില്‍ ലഭിക്കുന്ന പണം കൊണ്ട് മേലാറ്റൂരില്‍ ഒരു ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് ആര്‍ഭാട ജീവിതം നയിച്ചുവരികയായിരുന്ന പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പോലീസ് വലയിലാക്കിയത്. മറ്റ് പല സ്ഥലങ്ങളിലും പ്രതി സമാനരീതിയിലുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതി വില്‍പന നടത്തിയ 7 പവന്‍ വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പോലീസ് കണ്ടെടുത്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.കൂടുതല്‍ പരാതികള്‍ ലഭിക്കുന്ന മുറക്ക് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ. യു അബ്ദുള്‍ കരീം ഐ. പി. എസ് അവര്‍കളുടെ പ്രത്യേക നിര്‍ദ്ദേശപ്പ്രകാരം, പെരിന്തല്‍മണ്ണ എ എസ് പി ശ്രീ ഹേമലത ഐ പി എസിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീ കെ ശ്രീ സി കെ നാസര്‍, എസ് ഐ ശ്രീ രമാദേവി എസ്‌ഐമാരായ, സലീം, ഷാജി സിപിഒ മാരായ സജീര്,കബീര്‍,മിഥുന്‍,പ്രഭുല്‍,ദിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.