32 ലക്ഷത്തിെന്‍റ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷത്തിെന്‍റ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് പിടികൂടി. 648 ഗ്രാം സ്വര്‍ണമാണ് നാല് യാത്രക്കാരില്‍നിന്നായി പിടിച്ചത്. ഫ്ലൈ ദുബൈ വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ വടകര സ്വദേശികളായ മുബാറക്, അഷ്റഫ് എന്നിവരില്‍നിന്ന് 362 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. ഇലക്ട്രിക് സ്വിച്ചിെന്‍റ സ്ക്രൂ രൂപത്തിലാക്കി സ്വര്‍ണം കടത്താനായിരുന്നു ശ്രമം.

എയര്‍ അറേബ്യ വിമാനത്തില്‍ ജിദ്ദയില്‍നിന്ന് ഷാര്‍ജ വഴിയെത്തിയ പാലക്കാട് സ്വദേശി ഉമ്മറില്‍നിന്ന് 199 ഗ്രാമും പിടിച്ചു. എല്‍.ഇ.ഡി വിളക്കിെന്‍റ ബാറ്ററി കവറിനുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്.

 

ദുബൈയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശി ഖാദറില്‍നിന്ന് 87 ഗ്രാമും പരിശോധനയില്‍ കണ്ടെടുത്തു. സ്വര്‍ണം പൊടിച്ച്‌ രാസവസ്തുക്കളുമായി ചേര്‍ത്ത് ദ്രാവക രൂപത്തിലാക്കി സുഗന്ധദ്രവ്യമെന്ന വ്യാജേന കടത്താനായിരുന്നു ശ്രമം.

 

ഡെപ്യൂട്ടി കമീഷണര്‍ ടി.എ. കിരണ്‍, സൂപ്രണ്ടുമാരായ കെ.പി. മനോജ്, രഞ്ജി വില്ല്യം, രാധ വിജയരാഘവന്‍, ഇന്‍സ്പെക്ടര്‍മാരായ സൗരഭ്കുമാര്‍, ടി. മിനിമോള്‍, ടി.എസ്. അഭിലാഷ്, സുമിത് നെഹ്റ, ഹെഡ് ഹവില്‍ദാര്‍മാരായ അബ്ദുല്‍ ഗഫൂര്‍, കെ.സി. മാത്യു എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.