തിരൂരിൽ ഫാൻസി ഷോപ്പ് തകർത്ത് 10 ലക്ഷം രൂപ കവർന്ന സംഭവം; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

 

 

തിരൂർ: തിരൂർ ബസ്റ്റാൻ്റിലെ എ വൺ ഫാൻസി ഷോപ്പ് തകർത്ത് 10,06000 രൂപ കവർന്ന സംഭവത്തിൽ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി കാട്ടുവിഴ പുത്തൻവീട് ദാസൻ (58) അറസ്റ്റിൽ. തിരൂർ സി.ഐ ടി.പി ഫർഷാദ്, എസ്.ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. നവംബർ 28ന് ആണ് കേസിന് ആസ്പദമായ സംഭവം. രാത്രി 12 മണിക്ക് ഫാൻസി കട തകർത്ത് പണം കവരുകയായിരുന്നു. എറണാകുളം, കണ്ണൂർ, പാലക്കാട്, കാസർകോഡ്, തൃശൂർ തുടങ്ങിയ ജില്ലകളിൽ പ്രതിക്ക് കേസുകളുള്ളതായി പൊലീസ് പറഞ്ഞു. ഷട്ടർ തകർത്ത് മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി.