വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് അഗ്‌നിക്കിരയാക്കി

തിക്കോടി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് അഗ്‌നിക്കിരയാക്കി. മൂടാടി കോടിക്കല്‍ മന്ദത്ത് കിരണിന്റെ ബൈക്കാണ് സാമൂഹിക വിരുദ്ധര്‍ അഗ്‌നിക്കിരയാക്കിയത്. ഇന്ന് പുലര്‍ച്ചെ 2 മണിയോടെ ശബ്ദം കേട്ട് വീട്ടുകാര്‍പുറത്തിറങ്ങിയപ്പോഴാണ് സംഭവം അറിയുന്നത്. ബൈക്ക് പൂര്‍ണ്ണമായുംകത്തിനശിച്ചു. പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.