ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില
ഒരു വിജയം കാണാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇനിയും കാത്തിരിക്കണം. തങ്ങളുടെ മൂന്നാംമത്സരത്തിൽ പരമ്പരാഗത വൈരികളായ ചെന്നൈയിൻ എഫ്.സിക്കെതിരെ ബ്ലാസ്റ്റേഴ്സ് സമനില കൊണ്ട് രക്ഷപ്പെടുകയായിരുന്നു.
അവസരങ്ങൾ പാഴാക്കിക്കളയുന്നതിലും മിസ് പാസ് നൽകുന്നതിലും മത്സരിച്ചു കളിച്ച ഇരുടീമുകളും ഗോൾരഹിത സമനിലകൊണ്ട് മത്സരം മതിയാക്കി. ചെന്നൈയുടെ ജേക്കബ് സിൽവസ്റ്ററുടെ പെനൽറ്റികിക്ക് ഉജ്ജ്വലമായി തടുത്തിട്ട ഗോൾകീപ്പർ ആൽബിനോ തോമസാണ് വീരനായകനായത്.