കെട്ടിടത്തിന്​ മുകളിൽ നിന്ന്​ വീണുമരിച്ചു.

മസ്​കത്ത്​: പാലക്കാട്​ സ്വദേശി ഒമാനിലെ ബുറൈമിയിൽ കെട്ടിടത്തിന്​ മുകളിൽ നിന്ന്​ വീണുമരിച്ചു. പട്ടാമ്പി വല്ലപ്പുഴ സ്വദേശിയായ ഷറഫുദ്ദീൻ (29) ആണ്​ മരിച്ചത്​. ബുറൈമി അൽ വാഹ സൂപ്പർ മാർക്കറ്റിന് സമീപം സഹോദരനുമൊത്ത്​ മൊബൈൽ ഷോപ്പ്​ നടത്തിവരുകയായിരുന്നു. നേരത്തേ വസ്​ത്ര വ്യാപാര രംഗത്തും പ്രവർത്തിച്ചിരുന്നു.

ഞായറാഴ്​ച രാവിലെയാണ്​ താമസിക്കുന്ന കെട്ടിടത്തിന്​ മുകളിൽ നിന്ന്​ വീണ്​ മരിച്ചത്​. ഭാര്യയും ഒമ്പത്​ മാസം പ്രായമായ കുട്ടിയുമുണ്ട്​. കുട്ടിയെ കാണാൻ ഡിസംബർ ആദ്യം നാട്ടിൽ പോകാനിരിക്കുകയായിരുന്നു. മൃതദേഹം ബുറൈമി ആശുപത്രി മോർച്ചറിയിൽ.