ബ്ലാസ്​റ്റേഴ്​സിന്​ വീണ്ടും സമനില

ഒരു വിജയം കാണാൻ കേരള ബ്ലാസ്​റ്റേഴ്​സ്​ ആരാധകർ ഇനിയും കാത്തിരിക്കണം. തങ്ങളുടെ മൂന്നാംമത്സരത്തിൽ പരമ്പരാഗത ​വൈരികളായ ചെന്നൈയിൻ എഫ്​.സിക്കെതിരെ ബ്ലാസ്​റ്റേഴ്​സ്​ സമനില കൊണ്ട്​ രക്ഷപ്പെടുകയായിരുന്നു.

അവസരങ്ങൾ പാഴാക്കിക്കളയുന്നതിലും മിസ്​ പാസ്​ നൽകുന്നതിലും മത്സരിച്ചു കളിച്ച ഇരുടീമുകളും ഗോൾരഹിത സമനിലകൊണ്ട്​ മത്സരം മതിയാക്കി. ​ചെന്നൈയുടെ ജേക്കബ്​ സിൽവസ്റ്ററുടെ പെനൽറ്റികിക്ക്​ ഉജ്ജ്വലമായി തടുത്തിട്ട​ ഗോൾകീപ്പർ ആൽബിനോ തോമസാണ്​ വീരനായകനായത്​.