മയക്കുമരുന്ന് ശേഖരം പിടികൂടി.

കണ്ണൂർ: കണ്ണൂർ പഴയങ്ങാടി മാടായി കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് ശേഖരം പിടികൂടി.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുജിത്തിന്റെയും തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിലീപിൻ്റെയും നേതൃത്വത്തിൽ പഴയങ്ങാടി ബീവി റോഡിന് സമീപത്ത് എസ് പി ജംഷിദ് എന്നയാളുടെ വീട്ടിൽ നിന്നാണ് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. വിപണിയിൽ ലക്ഷങ്ങൾ വിലയുള്ള മയക്കുമരുന്നാണ് പിടികൂടിയത്. 10 മുതൽ 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്നതുമായ അതിമാരക മയക്കുമരുന്നുകളായ 45.39 ഗ്രാം MDMA (മെതലിൻ ഡയോക്സി മെത്ത് ആംഫിറ്റാമിൻ ) 42.28 ഗ്രാം ചരസ്സ്, 20 ഗ്രാം കഞ്ചാവ്,10.55 ഗ്രാം കൊക്കൈൻ എന്ന് സംശയിക്കുന്ന മാരക മയക്കുമരുന്നുകളാണ് പിടികൂടിയത്. തളിപ്പറമ്പ്, മാടായി, പഴയങ്ങാടി, മാട്ടൂൽ, മുട്ടം എന്നിവിടങ്ങളിലേക്ക് മൊത്തമായി മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളാണ് പ്രതി. എക്സൈസ് കമ്മീഷണറുടെ പ്രത്യേക സ്ക്വഡിലെ അംഗങ്ങളായ തളിപറമ്പ് എക്സൈസ് ഇൻസ്പെക്ടർ ദിലീപ്, സിവിൽ എക്സൈസ് ഓഫീസർ രജിരാഗ് എന്നിവരാണ് പ്രതിയെ കുടുക്കിയത്. കൃസ്തുമസ് -പുതുവത്സരത്തോടനുബന്ധിച്ച് വരും ദിവസങ്ങളിൽ ശക്തമായ പരിശോധനകൾ നടത്തുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അൻസാരി ബീഗു അറിയിച്ചു . പ്രിവന്റീവ് ഓഫീസർ വി.സി ഉണ്ണികൃഷ്ണൻ ,

 

സിവിൽ എക്സൈസ് ഓഫീസർമാരായ സി എച്ച് റിഷാദ്, ഗണേഷ് ബാബു, ശ്യം രാജ്, വനിത സി.ഇ.ഒ ഷൈന എന്നിവർ അടങ്ങിയ എക്സൈസ് സംഘമാണ് മയക്കുമരുന്ന് ശേഖരണം പിടികൂടിയത്.