ഫിറ്റ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ഡൗൺ ബ്രിഡ്ജ് തിരൂർ കൂട്ടയോട്ടം സംഘടിപ്പിച്ചു

തിരൂർ: യുവജനങ്ങൾക്ക് കായികപരമായ കഴിവും ഊർജ്ജ സ്വലതയും വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ഫിറ്റ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ഡൗൺ ബ്രിഡ്ജ് തിരൂർ കൂട്ടയോട്ടം സംഘടിപ്പിച്ചു. തിരൂർ റിങ്ങ് റോഡിൽ നിന്നാരംഭിച്ച കൂട്ടയോട്ടം തിരൂർ എസ്.ഐ ജലീൽ കറുത്തേടത്ത് ഉദ്ഘാടനം ചെയ്തു.

തിരൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സമാപന യോഗത്തിൽ ഡൗൺ ബ്രാഡ്ജ് സെക്രട്ടറി എ.പി ഷഫീഖ് അധ്യക്ഷത വഹിച്ചു. ഫിസിക്കൽ ട്രെയിനർ ഗിരീഷ് മുഖ്യപ്രഭാഷണം നടത്തി.

ചേമ്പർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി പി.പി അബ്ദുറഹിമാൻ , സ്കൈ വേ പ്രതിനിധി സലാം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഡൗൺ ബ്രിഡ്ജ് ജോ. സെക്രട്ടറി ടി.വി മൻസൂർ സ്വാഗതവും, ട്രഷറർ വി. ജലീൽ നന്ദിയും പറഞ്ഞു.