വാഴക്കുലകൾക്കിടയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 67,800 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.

ബത്തേരി: വയനാട് എക്സൈസ് ഇൻ്റലിജൻസിൻ്റെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബത്തേരി എക്സൈസ് റെയിഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ KL 50 G 9387 നമ്പർ വണ്ടിയിൽ വാഴക്കുലകൾക്കിടയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 67,800 പാക്കറ്റ് (1023 kg) നിരോധിത പുകയില ഉല്പന്നങ്ങളുമായി വാഹനത്തിൻ്റെ ഡ്രൈവർ മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശി അജ്മൽ, ബത്തേരി സ്വദേശി കൊണ്ടയങ്ങാടൻ റഷീദ് എന്നിവരെ പിടികൂടി.

എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർ എം.കെ.സുനിൽ, ബത്തേരി റെയിഞ്ച് ഇൻസ്പെക്ടർ വി.ആർ ജനാർദ്ദനൻ, പ്രിവൻ്റീവ് ഓഫീസർമാരായ കെ.രമേഷ്, പി എസ് വിനീഷ്, കെ.ജി ശശികുമാർ ,സി ഇ ഒ മാരായ എ.എസ് അനീഷ് ,പി.കെ.മനോജ് കുമാർ, അനിൽകുമാർ കെ.കെ, അമൽതോമസ്.എം.ടി എക്സൈസ് ഡ്രൈവർമാരായ വീരാൻ കോയ, അൻവർ സാദത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.