Fincat

എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഇനിമുതൽ പ്ലാസ്റ്റിക് ഗ്ലാസുകൾക്ക് പകരം മൺപാത്രത്തിൽ ചായ.

ജയ്പുർ: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ ഇനിമുതൽ പ്ലാസ്റ്റിക് ഗ്ലാസുകൾക്ക് പകരം മൺപാത്രത്തിൽ ചായ. റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചതാണ് ഇക്കാര്യം.

 

1 st paragraph

പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇത്തരമൊരു നീക്കമെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ ഏകദേശം നാനൂറോളം റെയിൽവേ സ്റ്റേഷനുകളിൽ മൺപാത്രത്തിലാണ് ചായ നൽകുന്നത്. ഭാവിയിൽ രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ചായ വിൽക്കുന്നത് മൺപാത്രങ്ങളിൽ മാത്രമാക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് മുക്ത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള റെയിൽവേയുടെ പങ്കാണിത്.’ മന്ത്രി പറഞ്ഞു.

2nd paragraph

മൺപാത്രങ്ങൾ ഉപയോഗിക്കുന്നത് പരിസ്ഥിതിയെ കാത്തുസൂക്ഷിക്കാൻ സഹായിക്കുമെന്നും ലക്ഷക്കണക്കിന് പേർക്ക് ഇതുവഴി ജോലി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.