കെ.എസ്​.ആർ.ടി.സി ബസ്​ മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു.

25 ഓളം പേർക്ക്​ പരിക്കേറ്റു. നാല്​​ പേരുടെ നില ഗു​രുതരമാണ്​.

കൊച്ചി: എറണാകുളം പാലാരിവട്ടം ചക്കരപ്പറമ്പിൽ കെ.എസ്​.ആർ.ടി.സി ബസ്​ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. തിരുവനന്തപുരം സ്വദേശി അരുൺ സുകുമാർ (45) ആണ്​ മരിച്ചത്​. 25 ഓളം പേർക്ക്​ പരിക്കേറ്റു. നാല്​​ പേരുടെ നില ഗു​രുതരമാണ്​.

 

തിരുവനന്തപുരത്ത്​ നിന്ന്​ വയനാട്ടിലേക്ക്​ പോകുകയായിരുന്ന സൂപ്പർ ഡീലക്​സ്​ ബസ്​ ആണ്​ പുലർച്ചെ അപകടത്തിൽ പെട്ടത്​. പുലർച്ചെ നാലരയോടെ നാലുവരിപ്പാതയുടെ സമീപത്തുള്ള മരത്തിലേക്ക്​ ബസ്​ ഇടിച്ചുകയറുകയായിരുന്നു.

 

 

 

 

കണ്ടക്​ടറുടെ നില ഗുരുതരമാണ്​. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ്​ പ്രാഥമിക വിവരം. ഡ്രൈവറുടെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. പൊലീസും ഫയര്‍ ഫോഴ്‌സും സ്​ഥലത്തെത്തിയാണ് വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. അപകടത്തിൽ മരം കടപുഴകിയിരുന്നു.