മരണ വെപ്രാളത്തിൽ പിടഞ്ഞ മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിച്ച് മാധ്യമ പ്രവർത്തകൻ

വീഡിയോ കാണാൻ

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രാവിലെ ജോലിക്ക് പോകുന്നവഴിക്ക് കണ്ട ഒരു കാഴ്ചയായിരുന്നു ഇത്. കണ്ടപ്പോൾത്തന്നെ എനിക്ക് ശോസംമുട്ടി അപ്പോൾ അവന്റെ അവസ്ഥഎന്തായിരിക്കും ആഹാരത്തിനോ വെള്ളത്തിനോ വേണ്ടിതലയിട്ടതാവം അത് കഴുത്തിൽ കുരുങ്ങി പാവം മരണവെപ്രാളം കൊള്ളുകയായിരുന്നു. ഞാൻ വണ്ടിനിർത്തി ഇറങ്ങി. അവൻ ഓടി പോകുമോ യെന്ന് എനിക്ക് തോന്നി ഞാൻ പതിയെ അതിന്റെ അടുത്തെത്തി എന്റെ കാലൊച്ച അവൻ ശ്രദ്ധിച്ചതായി എനിക്ക് തോന്നി പിന്നെ ഒരു സംശയം അവൻ കടിക്കുമോ രണ്ടും കല്പ്പിച്ചു ഞാൻ അവന്റെ ആ തലപാവിൽ പിടിച്ചു അവന് നല്ല വേദനഉണ്ടായിന്ന് എനിക്ക് തോന്നിഅവൻ അനുസരണയുള്ള കുട്ടിയെ പോലെ നിന്നു തലപാവിൽ നിന്നും മോചിതനായ അവൻ എന്നെനോക്കി നന്ദിപറയാൻ നിന്നതായി തോന്നി എന്റെ മുഖതുനോക്കി ഇരുന്നു പാവം സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ അവൻ നന്ദിപറയുമായിരുന്നു 🙏അവന്റെ മുഖത്തുനിന്നും എനിക്ക് മനസിലായി ആ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ ❤️❤️❤️🥰സന്തോഷം .

# വിനോദ് കുളപ്പട