കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പിന്നീട് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച നടി ഊര്‍മിള മണ്ഡോദ്കര്‍ ശിവസേനയില്‍ ചേരും

മുംബൈ: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പിന്നീട് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച നടി ഊര്‍മിള മണ്ഡോദ്കര്‍ ചൊവ്വാഴ്ച ശിവസേനയില്‍ ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ സാന്നിധ്യത്തിലാണ് ഊര്‍മിള മണ്ഡോദ്കര്‍ പാര്‍ട്ടിയില്‍ ചേരുക. ഗവര്‍ണറുടെ ക്വാട്ടയില്‍ നിന്ന് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നതിനായി ഉര്‍മിള മണ്ടോദ്കറിന്റെ പേര് ശിവസേന മഹാരാഷ്ട്ര ഗവര്‍ണര്‍ ബി എസ് കോശ്യാരിക്ക് കൈമാറി.


2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഊര്‍മിള മണ്ഡോദ്കര്‍ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന അവര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. കശ്മീരി മോഡലും ബിസിനസ്സുകാരനുമായ മുഹ്‌സിന്‍ അക്തര്‍ മിര്‍ ആണ് 46കാരിയായ ഊര്‍മിള മണ്ഡോദ്കറുടെ ഭര്‍ത്താവ്. നാലു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.