ബിജെപി എംഎല്‍എ കിരണ്‍ മഹേശ്വരി കോവിഡ് ബാധിച്ച് മരിച്ചു.

ജയ്പൂര്‍ : മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ കിരണ്‍ മഹേശ്വരി കോവിഡ് ബാധിച്ച് മരിച്ചു. രാജസ്ഥാനിലെ രാജസമന്ത് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് കിരണ്‍ മഹേശ്വരി. മുന്‍മന്ത്രിയാണ്.

 

രാജസ്ഥാനില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ എംഎല്‍എയാണ് കിരണ്‍ മഹേശ്വരി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹരിയാന ഗുരുഗ്രാമിലെ മെഡാന്ത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു കിരണ്‍ മഹേശ്വരി.

 

കോണ്‍ഗ്രസ് എംഎല്‍എ കൈലാഷ് ത്രിവേദി കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കിരണ്‍ മഹേശ്വരിയുടെ നിര്യാണത്തില്‍ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല അനുശോചനം രേഖപ്പെടുത്തി