തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.

ഇടുക്കി: നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. സജോമോന്‍ സാബു (20), സോണി ഷാജി (16) എന്നിവരാണ് മരിച്ചത്.

മുരിക്കാശേരി സ്വദേശികളായ ഏഴുപേരടങ്ങുന്ന കുടുംബം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു.

കുളിക്കുന്നതിനിടെ ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തിയാണ് യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.