പ്രണയം നടച്ച് 17കാരിയെ പീഡിപ്പിച്ച കേസില്‍ 19കാരന്‍ അറസ്റ്റില്‍.

മലപ്പുറം: പ്രണയം നടച്ച് 17കാരിയായ പെണ്‍കുട്ടിയെ ഒഴിഞ്ഞ പറമ്പില്‍വെച്ചും പെണ്‍കുട്ടിയുടെ വീട്ടില്‍വെച്ചും പലതവണ ലൈംഗികമായി പീഡിപ്പിച്ച് ഗള്‍ഭിണിയാക്കിയ കേസില്‍ 19കാരന്‍ അറസ്റ്റില്‍. തുവ്വൂര്‍ അമ്പലക്കുത്ത് ശംലീല്‍ (19) കാളികാവ് പോലീസ് പിടികൂടിയത്.

മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഡിസംബര്‍ 18 വരെ ജഡ്ജി ടി പി സുരേഷ് ബാബു റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂലൈ മാസം മുതല്‍ 2020 ഒക്ടോബര്‍ 18 വരെയുള്ള കാലയളവിലാണ് പെണ്‍കുട്ടിയെ പലതവണയായി യുവാവ് പീഡിപ്പിച്ചതെന്നാണ് കേസ്.

 

 

 

പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും തുവ്വൂര്‍ റെയില്‍വെ ലൈനിനടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍വെച്ചും പ്രേമം നടിച്ച് പതിനേഴ്കാരിയെ ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് കുട്ടി മാതാവിനൊപ്പം കാളികാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കാളികാവ് സി ഐ ജ്യോതീന്ദ്രകുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.