Fincat

വള്ളത്തില്‍നിന്ന് വീണ് മല്‍സ്യത്തൊഴിലാളിയെ കാണാതായി.

മലപ്പുറം: താനൂരില്‍ വള്ളത്തില്‍നിന്ന് വീണ് മല്‍സ്യത്തൊഴിലാളിയെ കാണാതായി. താനൂര്‍ ഒസ്സാന്‍കടപ്പുറം സ്വദേശി മമ്മിക്കാനകത്ത് ഷെഫി (35) നെയാണ് കാണാതായത്. ഇന്ന് രാവിലെ 9 മണിയോടെ താനൂര്‍ ഹാര്‍ബറിന് തെക്കുഭാഗത്തായിരുന്നു സംഭവം. കരയില്‍നിന്ന് തോണി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.

കടലിൽ കാണാതായ മമ്മിക്കാനകത്ത് ഷെഫി

സംഭവത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊന്നാനി കോസ്റ്റ്ഗാര്‍ഡും പോലിസും നാട്ടുകാരും തിരച്ചില്‍ നടത്തിവരികയാണ്. താനൂര്‍ എംഎല്‍എ വി അബ്ദുര്‍റഹ്മാന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഫിഷറീസ് ഓഫിസര്‍ ഇബ്രാഹിംകുട്ടി, ഫിഷറീസ് ക്ഷേമനിധി ഓഫിസര്‍ ശ്രീജിത്ത് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.