46 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 46 ലക്ഷം  രൂപ വില വരുന്ന 937.30 ഗ്രാം സ്വർണ്ണം,എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം പിടികൂടി.

കഴിഞ്ഞ ദിവസം . രാത്രി 11 മണിക്ക് ദുബായിൽ നിന്നുo കോഴിക്കോടെത്തിയ  ഫ്ലെ ദുബായി FZ4313 വിമാനത്തിൽ എത്തിയ തിരുരങ്ങാടി  സ്വദേശിയായ 58 വയസുള്ള ഒരു യാത്രക്കാരനിൽ നിന്ന് 1097ഗ്രാം സ്വണ്ണം മിശ്രത രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്

കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ടി. എ. കിരണിന്റെ നേതൃത്വത്തിൽ  സൂപ്രണ്ടുമാരായ സുധീർ ക, ഐസക് വർഗീസ്, പൗലോസ് വി ജെ., സബീഷ് സി.പി, ഇൻസ്പെക്ടർമാരായ സുമൻ ഗോദരാ, റഹീസ് എൻ. പ്രേം പ്രകാശ് മീണാ, ചേതൻ ഗുപ്ത ഹെഡ് ഹൽദാറായ ചന്ദ്രൻ കെ എന്നിവരും ങ്ങുന്ന . സംഘമാണ് സ്വർണ്ണം പിടികൂടിയത്.  .