യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

കണ്ണൂര്‍: മലയോര മേഖലയായ ആലക്കോട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാപ്പിമല സ്വദേശി വടക്കുംകരയില്‍ മനോജി(45)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കര്‍ഷകനായ മനോജ് വീടിന് സമീപത്തെ തോട്ടത്തില്‍ വന്യമൃഗങ്ങളെ തുരത്താന്‍ പോയതായിരുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് മനോജിനെ നെഞ്ചില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് നിന്ന് നാടന്‍ തോക്ക് പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലക്കോട് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.